തിരുവനന്തപുരം: പേട്ട ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിൽ 168-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം10ന് നടക്കും. രാവിലെ 6ന് ഗുരുപൂജ,7ന് ശ്രീ പദ്മനാഭ നാമ സങ്കീർത്തന സമിതി അവതരിപ്പിക്കുന്ന ഭജനാമൃതം,9ന് പതാക ഉയർത്തൽ, 9.30ന് ഭദ്രദീപം തെളിക്കൽ എന്നിവ നടക്കും.തുടർന്ന് പ്രസിഡന്റ് എൻ.എസ്.വിക്രമൻ തമ്പിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം സി.പി.സേതുനാഥ് ഉദ്ഘാടനം ചെയ്യും.സെക്രട്ടറി എസ്.മിത്രൻ,സുകു പാൽക്കുളങ്ങര,പുരുഷോത്തമൻ,ജയശ്രീ പുരുഷോത്തമൻ എന്നിവർ പങ്കെടുക്കും.എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ വിജയിച്ചവർക്കുള്ള അവാർഡ് വിതരണവും നടക്കും.