kerala-police

തിരുവനന്തപുരം: പൊലീസിന്റേതിന് സമാനമായ കാക്കി യൂണിഫോം മറ്റ് വകുപ്പുകളിലെ ജീവനക്കാർ ധരിക്കുന്നത് നിറുത്തലാക്കണമെന്ന് ഡി.ജി.പി അനിൽകാന്ത് രണ്ടാംവട്ടവും സർക്കാരിന് ശുപാർശ നൽകി. ഫയർഫോഴ്സ്,വനം,എക്‌സൈസ്,ജയിൽ എന്നീ സേന വിഭാഗങ്ങളുടെയും ഹെൽത്ത് ഇൻസ്‌പെക്ടർമാർ,സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റ്,അദ്ധ്യാപകർ,ലീഗൽ മെട്രോളജി ജീവനക്കാർ,മോട്ടോർ വാഹന വകുപ്പ് എന്നിവരുടെയും കാക്കി യൂണിഫോം മാ​റ്റണം. ആശയക്കുഴപ്പം ഒഴിവാക്കാനാണിത്. എ.ഡി.ജി.പിമാരുടെ യോഗത്തിലാണ് നിർദ്ദേശം.

പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥനല്ലാതെ മ​റ്റാരും കാക്കി ധരിക്കാൻ പാടില്ല. ഫയർഫോഴ്സും ജയിൽ വകുപ്പും വനംവകുപ്പും ക്രമസമാധാന ചുമതയിൽ ഉൾപ്പെടാത്തതിനാൽ മ​റ്റൊരു യൂണിഫോം നൽകണം. എന്നാൽ മറ്റ് വിഭാഗങ്ങൾ പൊലീസിനു സമാനമായ ചിഹ്നങ്ങളോ ബെൽ​റ്റോ ഉപയോഗിക്കാറില്ല.