pocso

തിരുവനന്തപുരം: കെട്ടിട നിർമ്മാണത്തിനെത്തിയ അസാം സ്വദേശിയായ തൊഴിലാളിയുടെ അഞ്ച് വയസുള്ള മകനെ പീഡിപ്പിച്ച കേസിൽ പ്രതിയെ കോടതി 25 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരുവർഷം അധിക തടവ് അനുഭവിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക പോക്സോ കോടതി ജഡ്‌ജി ആർ. സുദർശനനാണ് പ്രതിയെ ശിക്ഷിച്ചത്.

ചെറിയതുറ ഫിഷർമെൻ കോളനി പുതുവൽ പുത്തൻവീട്ടിൽ മുത്തപ്പ​നാണ് കേസിലെ പ്രതി. 2017 ഏപ്രിൽ എട്ടിന് ഉച്ചയ്‌ക്ക് ഒന്നോടെയാണ് സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.