വർക്കല: ആറ്റിങ്ങൽ കരിച്ചിയിൽ ഗണോശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ഗണേശോത്സവം സമിതിയുടെയും നേതൃത്വത്തിൽ ഗണേശോത്സവത്തിന്റെ ഭാഗമായി പൂജിച്ച വിഗ്രഹങ്ങൾ വർക്കല പാപനാശം കടലിൽ നിമജ്ജനം ചെയ്തു. 54 പൂജാ കേന്ദ്രങ്ങളിൽ നിന്നുളള വിഗ്രഹങ്ങൾ ഘോഷയാത്രയായി വർക്കല പാപനാശത്ത് എത്തിച്ച ശേഷമാണ് നിമജ്ജനം നടത്തിയത്.തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സ്വാമി വിശാലാനന്ദ,സ്വാമി ഗുരുപ്രസാദ് ,മൈസൂർ ചിന്താമണി ആശ്രമത്തിലെ മാതാ അംബിക ചൈതന്യ മയി,സ്വാമി അദ്വൈതാനന്ദ പുരി,വി.വി.രാജേഷ് ,എസ്.സുരേഷ് എസ്.ശിവൻ കുട്ടി,അജി എസ്.ആർ.എം,ഡോ.എംജയരാജ്,ഡോ.ചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു.