heavy-rain

തിരുവനന്തപുരം: തമിഴ്‌നാട് തീരത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരും.മദ്ധ്യ ജില്ലകളിലെ മലയോര മേഖലകളിലും തിരുവനന്തപുരം ഒഴികെയുള്ള തെക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിക്കും. ഇന്ന് കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ എന്നിവിടങ്ങളിൽ ഓറഞ്ച് അല‌ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനവും പാടില്ല.