election

തിരുവനന്തപുരം : മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ കെട്ടിവയ്‌ക്കേണ്ട തുക 2000 രൂപ വീതം സർക്കാർ വർദ്ധിപ്പിച്ചു. ഇനിമുതൽ മുനിസിപ്പാലിറ്റിയിലേക്ക് 4000രൂപയും കോർപ്പറേഷനിലേക്ക് 5000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി,വർഗക്കാർക്ക് പകുതിത്തുക മതി. ഗ്രാമപഞ്ചായത്തിലേക്ക് 2000, ബ്ലോക്ക് പഞ്ചായത്തിലേക്ക് 4000, ജില്ലാ പഞ്ചായത്തിലേക്ക് 5000 എന്നിങ്ങനെ അടുത്തിടെ പുതുക്കി നിശ്ചയിച്ചിരുന്നു.