kly

ഉദിയൻകുളങ്ങര: കേരള കൗമുദി ബോധപൗർണമി ക്ലബ്, കുമാരനാശാൻ സാംസ്കാരിക വേദി, കേരള എക്സൈസ് നെയ്യാറ്റിൻകര, കേരള പൊലീസ് നെയ്യാറ്റിൻകര, പത്രപ്രവർത്തക സംഘടന കെ.ആർ.എം.യു, ഉദിയൻകുളങ്ങര മേജർ രവീസ് ട്രെയിനിംഗ് അക്കാഡമി, കേരള ലഹരി നിർമ്മാർജ്ജന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിമുക്ത ദീപശിഖാ സന്ദേശ യാത്ര നടന്നു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. കേരള കൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ.ചന്ദ്രദത്ത് അദ്ധ്യക്ഷനായ യോഗം സിനിമാതാരം കൊച്ചുപ്രേമൻ ഉദ്ഘാടനം ചെയ്തു. കുമാരനാശാൻ സാംസ്കാരികവേദി രക്ഷാധികാരി അമരവിള ശിവരാമൻ സ്വാഗതം പറഞ്ഞു. നെയ്യാറ്റിൻകര പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ആർ. ബിജു, നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസ് പ്രവന്റീവ് ഓഫീസർ സുനിൽ രാജ്, കേരള ലഹരി നിർമ്മാർജന സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി തുടങ്ങിയവർ ലഹരി വിമുക്ത സന്ദേശം നൽകി.കെ.ആർ.എം.യു ജില്ലാപ്രസിഡന്റ് കൃഷ്ണകുമാർ,കുമാരനാശാൻ സാംസ്കാരിക വേദി രക്ഷാധികാരി ഡോ.വേണുഗോപാലൻ നായർ, പ്രസിഡന്റ് കൊറ്റാമം മധുസൂദനൻ,വൈസ് പ്രസിഡന്റ് ചന്ദ്രൻ രുഗ്മാസ്, ജനറൽ സെക്രട്ടറി അനിവേലപ്പൻ,സെക്രട്ടറി പെരുങ്കടവിള ഹരി, വനിതാ പ്രസിഡന്റ് അമരവിള സതി കുമാരി തുടങ്ങിയവർ സംസാരിച്ചു.കുമാരനാശാൻ അവാർഡ് ജേതാക്കളായ പാളയം അശോക്, മഞ്ചവിളാകം കാർത്തികേയൻ, കലാലയം സൈമൺ, കുമാർ പാറശാല, ഡോ.ജേക്കബ് ഒളശ്ശയിൽ മാത്യൂ,മേജർ രവീസ് അക്കാഡമി യൂണിറ്റ് ഡയറക്ടർ ആർ. രതീഷ് കുമാർ,ഏഷ്യൻ ബുക്ക് ജേതാവ് ഡോ.ആൽവിൻ ജോസ്,രാജൻ അമ്പൂരി, ഉദിയൻകുളങ്ങര നീതിൻ എം.എ, പാറശാല ജയമോഹൻ,ജോസ് വിക്ടർ ഞാറക്കാല എന്നിവരെ സിനിമാതാരം കൊച്ചുപ്രേമൻ,അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, കേരള കൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ.ചന്ദ്രദത്ത് എന്നിവർ ചേർന്ന് പുരസ്കാരം നൽകി ആദരിച്ചു. തുടർന്ന് എസ്.എൻ.ഡി.പി യോഗത്തിന് ഗുരുദേവൻ തുടക്കംക്കുറിച്ച അരുവിപ്പുറം ചരിത്ര പ്ലാവിൽ ചുവട്ടിൽ നിന്ന് ലഹരി വിമുക്ത ദീപശിഖാ സന്ദേശ യാത്രയ്ക്കുള്ള ദീപശിഖ സ്വാമി സാന്ദ്രാനന്ദ, സിനിമാതാരം കൊച്ചുപ്രേമൻ എന്നിവർ ചേർന്ന് ദീർഘ ദൂര ഓട്ടക്കാരൻ ധനുവച്ചപുരം ബാഹുലേയന് കൈമാറി. ഉച്ചയോടെ നെയ്യാറ്റിൻകര സ്വദേശാഭിമാനി പ്രതിമയ്ക്കു മുന്നിൽ എത്തി. അവിടെ നടന്ന സമാപന സമ്മേളനം നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ വി.കെ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബു രാജ് കൃഷ്ണ എന്നിവർ സംസാരിച്ചു.