chenkal-temple

പാറശാല:മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ പത്തു ദിവസത്തെ വിനായകചതുർത്ഥി മഹോത്സവത്തിന്റെ സമാപന സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഈ ക്ഷേത്രത്തിന്റെ പ്രാധാന്യങ്ങൾ കണക്കിലെടുത്ത് ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്നും ദേശീയ തീർത്ഥാടന കേന്ദ്രമാക്കാൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി വിനായക ചതുർത്ഥി സന്ദേശം നൽകി.കൃഷ്ണതീരം റിസോർട്ട് എം.ഡി കോട്ടുകാൽ കൃഷ്ണകുമാർ,ഒ.ബി.സി മോർച്ച അഖിലേന്ത്യാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ,ശ്രീരാഗം എക്സ്‌പോർട്ട് എം.ഡി ശിവശങ്കരൻ നായർ,ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സുരേഷ് തമ്പി, മനുഷ്യാവകാശ കമ്മിഷൻ ജില്ലാ ചെയർമാൻ രാഭായി ചന്ദ്രൻ, ബി.ജെ.പി കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശിവകുമാർ,ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം എന്നിവർ സംസാരിച്ചു. ക്ഷേത്ര ഉദേശക സമിതി അംഗങ്ങളായ തുളസീദാസൻ നായർ വി.കെ.ഹരികുമാർ,ഓലത്താന്നി അനിൽ,വൈ.വിജയൻ,ജെ.ബി.അനിൽകുമാർ,സജി തുടങ്ങിയവർ പങ്കെടുത്തു.


ഫോട്ടോ: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ പത്തു ദിവസത്തെ വിനായകചതുർത്ഥി മഹോത്സവത്തിന്റെ സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി സമീപം