
ചിറയിൻകീഴ് :പ്രവാസി വിശ്വകർമ്മ ഐക്യവേദി ചിറയിൻകീഴ് താലൂക്ക് സമ്മേളനം ജനറൽ സെക്രട്ടറി ഡോ.ബി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് കെ സിദ്ധാർത്ഥകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പ്രദീപ് വർക്കല, വർക്കല താലൂക്ക് പ്രസിഡന്റ് സുരേഷ് ആശാരി,തിരുവനന്തപുരം താലൂക്ക് വൈസ് പ്രസിഡന്റ് ശ്രീമതി ജയലത, ചിറയിൻകീഴ് താലൂക്ക് രക്ഷാധികാരി അനിരുദ്ധൻ,വിശ്വകർമ ഐക്യവേദി കൺവീനർ വിജയകുമാർ മേൽവെട്ടൂർ, ചിറയിൻകീഴ് താലൂക്ക് സെക്രട്ടറി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി ഭാരവാഹികളായി അനിരുദ്ധൻ (താലൂക്ക് രക്ഷാധികാരി ),കെ.സിദ്ധാർത്ഥ കുമാർ (താലൂക്ക് പ്രസിഡന്റ് ),മുരളി കരവാരം ( വൈസ് പ്രസിഡന്റ് ),ഷാജി(സെക്രട്ടറി) ,ഷീലത(ജോയിന്റ് സെക്രട്ടറി),രാജമ്മ,പ്രജി പ്രകാശ്,ആര്യ,പ്രകാശ്,വിജയലക്ഷ്മി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.17ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ആഗോള വിശ്വകർമ്മ ഉച്ചകോടിയിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കാനും കമ്മറ്റി തീരുമാനിച്ചു.