1

തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം പേരൂർക്കട ശാഖാവാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ്‌ എം.കെ.ദേവരാജ് അദ്ധ്യഷത വഹിച്ചു.യൂണിയൻ കൗൺസിലർ സോമസുന്ദരം,വനിതാ സംഘം സെക്രട്ടറി ആശ രാജേഷ്,വൈസ് പ്രസിഡന്റ്‌ മിനി സജു, യൂത്ത് മൂവ്മെന്റ് ജില്ല ചെയർമാൻ മുകേഷ് മണ്ണന്തല തുടങ്ങിയവർ പങ്കെടുത്തു.ഭാരവാഹികളായി എസ്.മോഹനൻ( പ്രസിഡന്റ്),എൻ ബിനു (സെക്രട്ടറി),സോമസുന്ദരം,ജ്യോതീന്ദ്രൻ തമ്പി,സി.അനിൽ കുമാർ,വി.പുഷ്പാംഗതൻ,ജി. രവീന്ദ്രൻ, കെ. സുരേന്ദ്രൻ,കെ. നാഗേന്ദ്രൻ,ഡി. ധൗലത് ഷാ, ദിനേശൻ, ശോഭന രാജശേഖരൻ,പി. അജയഘോഷ്,കെ.അനിൽകുമാർ, പ്രശാന്ത്.(കമ്മിറ്റി അംഗങ്ങൾ)എന്നിവരെയും തിരഞ്ഞെടുത്തു.ശാഖ കൺവീനർ എൻ.ബിനു സ്വാഗതവും ശാഖ പ്രസിഡന്റ്‌ എസ്.മോഹനൻ നന്ദിയും പറഞ്ഞു.