
തിരുവനന്തപുരം∙വിഴിഞ്ഞം തുറമുഖ സമരത്തിനു കാരണമായ ചില പ്രശ്നങ്ങളിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.വിഴിഞ്ഞം പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പാക്കാനും തീരുമാനിച്ചു.
തീരo നഷ്ടപ്പെട്ടതിനാലും കടലാക്രമണം മൂലവും വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ വാടക വീടുകളിലേക്കു മാറ്റും. 335 കുടുംബങ്ങൾക്ക് 5500 രൂപ വീതം പ്രതിമാസം വീട്ടു വാടകയായി നൽകും .ഇതിനാവശ്യമായ തുക റവന്യു (ഡിസാസ്റ്റർ മാനേജ്‌മെന്റ്), മത്സ്യബന്ധനം, ധനകാര്യം എന്നീ വകുപ്പുകൾ
.നൽകും. മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്ത് ഫ്ലാറ്റ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. ടെൻഡർ ഉടൻ ക്ഷണിക്കും..