തിരുവനന്തപുരം:കോടികളുടെ സമ്മാനങ്ങളുമായി ജോസ്‌കോ ജുവല്ലേഴ്സ് ഷോറൂമുകളിൽ ഓണാഘോഷങ്ങൾ ഇന്ന് മുതൽ ആരംഭിക്കും.
ഓണാഘോഷത്തിനോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങൾ, ഓണക്കോടി, ഹോം അപ്ലയൻസസ്, വാച്ച് തുടങ്ങിയവ ലഭിക്കും. ഇതിനുപുറമേ സ്വർണ - വജ്രാഭരണ പർച്ചേസുകൾക്ക് ഗോൾഡ് കോയിൻ, ഡയമണ്ട്, അൺകട്ട് ഡയമണ്ടാഭരണങ്ങൾക്ക് ഓണം സ്‌പെഷ്യൽ ആനുകൂല്യവും സ്‌പെഷ്യൽ എക്സ്‌ചേഞ്ച് ഓഫറുമുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ഡിസൈനുകളിൽ മിഴിവാർന്ന ആഭരണങ്ങളും വൈവിദ്ധ്യമാർന്ന പാർട്ടിവെയർ കളക്ഷനുകളും എത് പ്രായക്കാർക്കും അനുയോജ്യമായ അപൂർവ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ ശേഖരവും ഈ ആഘോഷത്തിന് മോടി കൂട്ടുന്നുവെന്ന് ജോസ്‌കോ ഗ്രൂപ്പ് എം.ഡിയും സി.ഇ.ഒയുമായ ടോണി ജോസ് അറിയിച്ചു. ജോസ്‌കോയുടെ എല്ലാ ഷോറൂമുകളും ഈ ഞായറാഴ്ചയും പ്രവർത്തിക്കും. ഓണാഘോഷങ്ങൾ 10ന് സമാപിക്കും.