സുൽത്താൻ ബത്തേരി : കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയ മൈലമ്പാടിയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി നടപടി സ്വീകരിക്കണമെന്ന് കെ.സി.വൈ.എം ബത്തേരി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മൈലമ്പാടിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുവ ശല്യം രൂക്ഷമായിരിക്കുകയാണ്. ക്ഷീരകർഷകരെയാണ് കടുവഭീഷണി കാര്യമായി ബാധിച്ചിരിക്കുന്നത്. പുലർച്ചെ സൊസൈറ്റികളിലേക്ക്‌ പോകുന്ന കർഷകർക്ക് കടുവ ഭീഷണിയായി തീർന്നിരിക്കുകയാണ്. കടുവയെ ഭയന്ന് ക്ഷീരകർഷകർ പാലളക്കാൻപോലുംപോകുന്നില്ല, രാവിലെയും വൈകുന്നേരവുംജോലിക്ക്‌പോയി വരുന്നവരും കടുത്ത ആശങ്കയിലാണ്.ആൻസിബിൾ അദ്ധ്യക്ഷത വഹിച്ചു.മേഖല ഡയറക്ടർ ഫാ. ജെയ്സൺ കള്ളിയാട്ട്, രൂപതകോർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, മെർലിൻ പുലികുന്നേൽ,ജോസ്ന കുഴിക്കണ്ടത്തിൽ, ജീവൻഷ പുത്തൻപുരയിൽ, അജയ്കുന്നേൽ, ആൻമേരി കൈനിക്കൽ, സി.നാൻസി എന്നിവർ പ്രസംഗിച്ചു.