സുൽത്താൻ ബത്തേരി : പരിസ്ഥിതി ലോല മേഖലയിൽ നിന്നും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനുള്ള ചുമതല പൂർണമായും വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുന:പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് ( എം ) ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ സർക്കാരിനോടാവശ്യപ്പെട്ടു.
വന്യജീവികളുടെ കാര്യം നേക്കേണ്ടവരാണ് വനപാലകർ. പൊതുജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കേണ്ടത് പൊതുഭരണം കയ്യാളുന്ന സർക്കാരാണ്. ദേശീയപാതയിൽ കാട്ടുപന്നിയിടിച്ചിട്ട സി.പി.എം ജില്ലാ നേതാവും ബത്തേരി നഗരസഭ മുൻചെയർമാനും ഇപ്പോഴത്തെ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ സികെ.സഹദേവനെ പന്നിയിടിച്ചതല്ലെന്ന് മനുഷ്യാവകാശ കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. നാല് മാസമായി ചികിത്സയിലാണ് അദ്ദേഹം.പന്നിയിടിച്ചതാണെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കിയിട്ടും അതൊന്നും ചെവികൊള്ളാതെ മനുഷ്യാവകാശ കമ്മീഷന് തെറ്റായ വിവരം നൽകിയവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.കേരള ഗവൺമെന്റിന്റെ ജനപക്ഷ നിലപാടിന് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ തുരങ്കം വെക്കുകയാണ്.ജൂൺ 3 ലെ വിധി വിശദമായി പഠിച്ച് സുപ്രീം കോടതി പറഞ്ഞ മാനദണ്ഡങ്ങൾ പ്രകാരം ബോധ്യപ്പെടുത്തേണ്ടവരെ ബോധ്യപ്പെടുത്തണം. അത് ഇവിടെ നടന്നതായി കാണുന്നില്ല.വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വാദഗദികൾ അപൂർണവും പലതും സത്യവിരുദ്ധമായിരിക്കുമെന്നത് അനുഭവ സിദ്ധമാണ്. സിറോ പോയന്റ് ഇനിയും കൃത്യത വരുത്തി അതിരടയാളമിടാതെയുള്ള റിപ്പോർട്ട് എങ്ങിനെ ശരിയാകും. പരിസ്ഥിതി ലോല മേഖലകളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടെന്ന് എടുത്തു പറഞ്ഞിട്ടുമുണ്ട്.വനാതിരുകളിൽ നിന്നും ഒന്നോ രണ്ടോ കിലോമീറ്റർ വനത്തിനുള്ളിൽ തന്നെ പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ചാൽ എന്ത് കുഴപ്പമാണ് വനം വകുപ്പിനുണ്ടാകുക.