സുൽത്താൻ ബത്തേരി : സമസ്ത കേരള സുന്നി യുവജന സംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിലേക്ക് നിവർന്ന് നിൽക്കുക എന്ന ആശയം ഉയർത്തിപ്പിടിച്ച് സ്വാതന്ത്ര്യ ദിന സമ്മേളനവും റാലിയും നാളെ സുൽത്താൻ ബത്തേരിയിൽനടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം നാല് മണിക്ക് മർകസുദഅവ കാമ്പസിൽ നിന്നും ആരംഭിക്കുന്ന റാലി പട്ടണം ചുറ്റി സ്വതന്ത്ര മൈതാനിയിൽ സാമാപിക്കും. റാലിയിൽ ടീം ഒലീവ് അംഗങ്ങളും അണിനിരക്കും.പൊതുസമ്മേളനം ഐ.സി .ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുഹമ്മദാലി സഖാഫി പുറ്റാട് അദ്ധ്യക്ഷത വഹിക്കും എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ.ജാഫർ മുഖ്യപ്രഭാഷണം നടത്തും. കെ.ഒ.അഹമ്മദ്കുട്ടി, ജനറൽ സെക്രട്ടറി എസ്.ശറഫുദീൻ എന്നിവർ പ്രസംഗിക്കും.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് മുഹമ്മ ദാലി സഖാഫി, സെക്രട്ടറിമാരായ നസീർ കോട്ടത്തറ, സി.ടി.അബ്ദുൾ ലത്തീഫ്, ട്രഷറർ അബ്ദുൾ അസീസ് മാക്കുറ്റി, ബത്തേരി സോൺ പ്രസിഡന്റ് സെയ്തലവി എന്നിവർ പങ്കെടുത്തു.