സുൽത്താൻ ബത്തേരി: താലൂക്ക് ലൈബ്രറി കൗൺസിൽ, ബാലവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി നിയമബോധവത്ക്കരണ ക്ലാസ് നടത്തി. കുപ്പാടി യുവരശ്മി ലൈബ്രറി ആർട്സ് ആൻഡ്

സ്‌പോർട്സ് ക്ലബ്ബിൽ നടന്ന ക്യാമ്പിൽ അഡ്വ. സുമേഷ് ജോസഫ് ക്ലാസെടുത്തു. ജയൻ കുപ്പാടി അദ്ധ്യക്ഷത വഹിച്ചു. ആർ.എസ് പ്രവീൺ, എ.ടി ഷാജി, ഗിരീഷ്മലനാട്, ഹർഷ സത്യൻ, ജ്വാലിൻ എന്നിവർ പ്രസംഗിച്ചു.