 
സുൽത്താൻ ബത്തേരി : ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരശോധനക്കിടെ 50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തൊടുപുഴ സ്വദേശി ഇ.മുഹമ്മദ് യാസിൻ (25) നെയാണ് എക്‌സൈസ് പിടികൂടിയത്. ബാംഗ്ലൂർ -കോഴക്കോട് സ്വിഫ്റ്റ് ബസിൽ വെച്ചാണ് യുവാവ് പിടിയിലായത്. സുൽത്താൻ ബത്തേരി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ വി.ആർ.ജനാർദ്ദനൻ, പ്രിവന്റീവ് ഓഫീസർമാരായ എം.രാജേഷ്, വി.എ.ഉമ്മർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.ഡി.വിഷ്ണു, ഇ.ബി.ശിവൻ ഡ്രൈവർ അൻവർ സാദത്ത് എന്നിവർ ചേർന്നാണ് വാഹന പരശോധന നടത്തിയത്.