labour
labour

കൽപ്പറ്റ: തൊഴിലാളികൾക്ക് സംരക്ഷണം നൽകേണ്ട ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥർ വൻകിട കച്ചവടക്കാരോടൊപ്പം ചേർന്ന് തൊഴിൽ ഇല്ലാതാക്കുന്ന നടപടികൾക്കെതിരെ സെപ്തംബർ 15 ന് ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താൻ ചുമട്ടുതൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു. സി.പി വർഗീസ്, സി.ജയപ്രസാദ്, കെ ജി ബാബു,മണി പാമ്പനാൽ, കെ കെ രാജേന്ദ്രൻ,എൻ കെ ജ്യോതിഷ് കുമാർ, സലാം മീനങ്ങാടി, ആർ.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.