പുൽപ്പള്ളി:പുൽപ്പള്ളി പൂതാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉതകുന്ന മടാപ്പറമ്പ് - അതിരാറ്റുവുന്ന് റോഡ് ഗതാഗത യോഗ്യമാക്കാൻ വനം വകുപ്പ് തടസം നിൽക്കുന്നു. അതിരാറ്റുകുന്നിൽ നിന്നും മടാപ്പറമ്പിൽ എത്താൻ 1 കിലോമീറ്റർ മാത്രമാണ് ദൂരമെങ്കിലും വനത്തോട് ചേർന്ന് കിടക്കുന്ന റോഡ് നന്നാക്കാൻ വനം വകുപ്പ് തടസം നിൽക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
റോഡ് നന്നാക്കാൻ വനം വകുപ്പ് വർഷങ്ങളായി തടസം നിലക്കുകയാണ്. നിരവധി ആദിവാസി കോളനികളടക്കം പ്രദേളശത്തുണ്ട്. പുൽപ്പള്ളിയിൽ നിന്നും മടാപ്പറമ്പിലേയ്ക്കുള്ള റോഡ് കൊടും വനത്തിനുള്ളിലൂടെയാണ്. എന്നാൽ അതിരാറ്റ് കുന്നിൽ നിന്നും മടപ്പറമ്പിലേയ്ക്ക് മണ്ണിട്ട റോഡ് കടന്ന് പോകുന്നത് തേക്കിൻ തോട്ടത്തിന്റെ ഒരു വശത്തു കൂടിയാണ്. മഴപെയ്താൽ ഈ വഴി ഒരു വാഹനവും കടന്ന് പോകില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി മഴയെതുടർന്ന് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. റോഡ് നന്നാക്കണമെന്ന് പലതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ യാതൊരു തീരുമാനവും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.