പുൽപ്പള്ളി:ഗോത്രവിഭാഗത്തിൽപെട്ട സഹോദരങ്ങൾക്കായി ഓണക്കോടികൾ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ. ചെതലത്ത് ഫോറസ്റ്റ് റേഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി. പുൽപ്പള്ളി കാരക്കണ്ടി കോളനിയിലെ 77 സഹോദരങ്ങൾക്കാണ് ഓണക്കോടികൾ വിതരണം ചെയ്തത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപുഴ, ഡി.എഫ്.ഒ ഷ്ജ്നകരീം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്ൺ ബീന ജോസ്, പഞ്ചായത്തംഗം മഞ്ജു ഷാജി, റെയ്ഞ്ച് ഓഫീസർ അബ്ദുൾ സമദ്, ഫോറസ്റ്റർ മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.