senior
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ ധർണ്ണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

കൽപ്പറ്റ: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ കളക്ട്രേറ്റ് മാർച്ച് നടത്തി. സാർവത്രിക വയോജന പെൻഷൻ നടപ്പിലാക്കുക, പ്രതിമാസ പെൻഷൻ 60 വയസ് കഴിഞ്ഞവർക്ക് 5000 രൂപയും 80 വയസ് കഴിഞ്ഞവർക്ക് 7500 രൂപയും നൽകുക, മെഡിസെപ്പ് ഇൻഷൂറൻസ് പദ്ധതിയിൽ വയോജനങ്ങളെ ഉൾപ്പെടുത്തുക, റെയിൽവെ യാത്രാ ഇളവ് പുന:സ്ഥാപിക്കുക, വയോജനങ്ങളുടെ തുടർ സേവനങ്ങൾക്ക് അവസരം നൽകുക, വയോമിത്രം പദ്ധതി പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. മാർച്ചും ധർണയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.വി ആന്റണി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം ബാബു, കെ മാത്യു കോട്ടൂർ, പി പ്രഭാകരൻ നായർ, എ സുബ്രമണ്യൻ, കെ വിജയകുമാരി, കെ വില്യംസ്, പി.കെ ജയരാജൻ എന്നിവർ പ്രസംഗിച്ചു.