കായംകുളം: കായംകുളം സർക്കാർ ആശുപത്രിയിലുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായി സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി പി.അരവിന്ദാക്ഷൻ പറഞ്ഞു. അക്രമത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തിവിരോധത്തിന്റെ പേരിൽ രണ്ട് സംഘങ്ങൾ തമ്മിൽ സംഘട്ടനം ഉണ്ടാവുകയും തുടർന്ന് രണ്ട് കൂട്ടരും ആശുപത്രിയിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഇതിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായും അരവിന്ദാക്ഷൻ പറഞ്ഞു.

ആയിരക്കണക്കിന് രോഗികൾ ചികിത്സക്കായി എത്തിച്ചേരുന്ന കായംകുളത്തെ ആതുരാലയത്തിന് നേരെ ആരുടെ ഭാഗത്തു നിന്ന് അതിക്രമം ഉണ്ടായാലും അംഗീകരിക്കാൻ കഴിയില്ല. ഇതിൽ ഉൾപ്പെട്ട പാർട്ടി നേതാക്കൾക്കെതിരെ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും ഏരിയ കമ്മിറ്റി തീരുമാനിച്ചു.

.