
പൂച്ചാക്കൽ: ബി.ജെ.പി പാണാവള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശില്പശാല സംസ്ഥാന സെൽ കോ ഓർഡിനേറ്റർ അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തിരുനെല്ലൂർ ബൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സഞ്ജു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.കെ.ബിനോയ്, ടി.സജീവ് ലാൽ, പി.കെ ഇന്ദുചൂഡൻ, അപർണ സെബാസ്റ്റ്യൻ, അഡ്വ.ബി. ബാലാനന്ദൻ , എം.വി രാമചന്ദ്രൻ, ആർ ഉണ്ണിക്കൃഷ്ണൻ, സി.ആർ.രാജേഷ്, എസ്.ദിനേശ് കുമാർ, സി.മിഥുൻലാൽ, ഷെൽമ സുരേഷ്, വി.കെ.ഗോപിദാസ്, സാജു മാട്ടേൽ, ജിബീഷ് കൊച്ചുചാലിൽ, ഉമാപതി രാജൻ, സജിത്ത് രാമേശ്വരം തുടങ്ങിയവർ പങ്കെടുത്തു.