 
കുട്ടനാട് : തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയുക. തൊഴിൽ ദിനങ്ങൾ 200 ഉം കൂലി 700രൂപയായും വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) കുട്ടനാട് മണ്ധലം കമ്മറ്റിയുടെ നേതൃത്വത്തിൽ മങ്കൊന്പ് പോസ്റ്റ്ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും സി.പി.ഐ കുട്ടനാട് മണ്ഡലം സെക്രട്ടറി കെ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സാറാമ്മ തങ്കപ്പൻ അദ്ധ്യക്ഷയായി. കെ.വി.ജയപ്രകാശ്, ബി.ലാലി, പി.വി.സുനോസ്, കെ.കമലാദേവി, എം.വി.വിശ്വംഭരൻ, എം.സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു .ടി.ഡി.സുശീലൻ സ്വാഗതവും അമ്മിണി ചാക്കോ നന്ദിയും പറഞ്ഞു.