 
ചേർത്തല : ചേർത്തല ഗവ.ടൗൺ എൽ.പി സ്‌കൂളിലെ വെള്ളക്കെട്ട് കുരുന്നുകൾക്ക് വെല്ലുവിളിയാകുന്നു. നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സ്‌കൂളിൽ 1000ത്തിലധികം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. സ്‌കൂളിൽ കെട്ടിടമില്ലാത്ത ഭാഗത്തെല്ലാം ചെറുമഴപെയ്താൽ വെള്ളക്കെട്ടാകുന്ന സ്ഥിതിയാണ്. ക്ലാസ് മുറികളിലേക്കു എത്താനും തിരികെയിറങ്ങാനും മുട്ടൊപ്പം വെള്ളം നീന്തികയറണം. സ്‌കൂളിലെ വെള്ളക്കെട്ടു പരിഹരിക്കാൻ ഇടപെടലുകളുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചേർത്തല നഗരസഭയുടെ കീഴിലുള്ളതാണ് സ്‌കൂൾ.