കായംകുളം : നഗരത്തിലെ തെരുവ് നായശല്യത്തിന് പരിഹാരം
കാണാൻ നഗരസഭ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സോഷ്യൽ ഫോറം പ്രസിഡന്റ് അഡ്വ. ഒ.ഹാരിസ് പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു.

കായംകുളം നഗരസഭ ചെയർപേഴ്സൺ, സെക്രട്ടറി, ഗവ.ആശുപത്രി സൂപ്രണ്ട്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിർകക്ഷികൾ. അടുത്ത മാസം പതിനാലിന് കായംകുളം കോടതി ഹർജി പരിഗണിക്കും.