 
കായംകുളം: ബി.ജെ.പി കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡന്റുമാരുടെ ശില്പശാല ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ദേശീയ സമിതി അംഗം സുനിൽ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ,സംസ്ഥാന കൗൺസിൽ മെമ്പർ പാലമറ്റത്ത് വിജയകുമാർ, ജനറൽ സെക്രട്ടറി ജയപ്രകാശ് ഭക്ത്.വി.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.