അമ്പലപ്പുഴ: അഖിലകേരള വിശ്വകർമ്മ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ ശാഖകളിൽ ഋഷിപഞ്ചമി ആഘോഷിച്ചു. ചാത്തനാട് 170ാം നമ്പർ ശാഖയിൽ പ്രസിഡന്റ് വി.എം.വേലപ്പൻ ആചാരി പതാക ഉയർത്തി. കൈതവന പഴവീട് 137 ാം നമ്പർ ശാഖയിൽ പ്രസിഡന്റ് എം.ആർ.ഓമനക്കുട്ടൻ പതാക ഉയർത്തി. വിശ്വകർമ്മ പൂജ മധുരപലഹാര വിതരണം എന്നിവ നടന്നു. നാളെ നടക്കുന്ന സമ്മേളനം താലൂക്ക് യൂണിയൻ സെക്രട്ടറി കെ.രവികുമാർ ഉദ്ഘാടനം ചെയ്യും. പറവൂർ 953ാംനമ്പർ ശാഖയിൽ പ്രസിഡന്റ് കെ. പി. വിക്രമൻ പതാക ഉയർത്തി . തുടർന്ന് വിശ്വകർമ്മ പൂജ മധുര വിതരണം എന്നിവ നടത്തി. പുന്നപ്ര 797 ാംനമ്പർ ശാഖയിൽ പ്രസിഡന്റ് കെ. പുരുഷോത്തമൻ പതാക ഉയർത്തി. പുറക്കാട് കരൂർ 925ാം നമ്പർ ശാഖയിൽ പ്രസിഡന്റ് ടി.ഗണേശൻ പതാക ഉയർത്തി വിശ്വകർമ്മ പൂജ , പൊതു സമ്മേളനം, പായസ വിതരണം എന്നിവ നടന്നു. തോട്ടപ്പള്ളി 119ാം നമ്പർ ശാഖയിൽ പ്രസിഡന്റ് കെ.സുമേഷ് പതാക ഉയർത്തി .