കായംകുളം: ഓണാഘോഷങ്ങളുടെ ഭാഗമായി കായംകുളം കെ.ടി.ഡി.സി ആഹാർ റസ്റ്റോറന്റിൽ 4 മുതൽ 8 വരെ പരമ്പരാഗത ശൈലിയിലുള്ള പായസങ്ങളുടെ മേള നടക്കും. വൈവിധ്യമാർന്ന 15 തരം പായസങ്ങളാണ് കായംകുളത്ത് ഒരുക്കിയിരിക്കുന്നത്.

അടപ്രഥമൻ, പാലട, കടലപ്രഥമൻ, കരിക്ക് പായസം, ചെറുപരിപ്പ് പായസം, ഈന്തപ്പഴ പായസം, ചക്കപ്രഥമൻ, മുന്തിരി പായസം, നവരസപ്പായസം തുടങ്ങിയവ ഫുഡ്ഗ്രേഡ് കണ്ടെയ്നറുകളിൽ ഒരു ലിറ്റർ ലിറ്റർ ,അര ലിറ്റർ പാക്കറ്റുകളിൽ ലഭ്യമാണ്. കൂടാതെ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ വിഭവസമൃതമായ പൊന്നോണ സദ്യയും ഉണ്ടായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഫോൺ: 9400008689, 9400008690.