അമ്പലപ്പുഴ: തീരദേശപാതാ വികസനം യാഥാർത്ഥ്യമായാൽ തോട്ടപ്പള്ളി പൂർണ്ണമായും ഇല്ലാതാവുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂണിറ്റ് കമ്മറ്റിഅഭിപ്രായപ്പെട്ടു. ദേശീയ പാത വികസനത്തിനായി തോട്ടപ്പള്ളി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് 45 മീറ്റർ സ്ഥലമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ അമ്പത് ശതമാനം വ്യാപാര സ്ഥാപനങ്ങളും ഇല്ലാതായി .ഇതിനു പുറകെയാണ് തിരദേശ പാതവികസനത്തിനായുള്ള ഏറ്റെടുക്കൽ. തോട്ടപ്പള്ളി ജംഗ്ഷൻ മുതൽ പഠിഞാറോട്ടു പൊഴിമുഖം വരെ സർക്കാർ പുറമ്പോക്ക് ഉണ്ടെന്നിരിക്കെ കിഴക്ക് വശത്തെ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതേറ്റെടുത്താൽ നിരവധി വ്യാപാര സ്ഥാപനങ്ങളും കിടപ്പാടങ്ങളും നഷ്ടമാവും. രണ്ടു മീറ്റർ സ്ഥലം പടിഞ്ഞാറോട്ടു മാറ്റി ഏറ്റെടുത്താൽ ഇവരെയെക്കെ സംരെക്ഷിക്കുവാനും കോടികണക്കിന് രൂപ നഷ്ടപരിഹാരമായി നൽകുന്നത് ഇല്ലാതാക്കാനും കഴിയും. കിടപ്പാടം നഷ്ട്ടപെടുന്നവരെയും വ്യാപാരികളെയും സംരക്ഷിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജനറൽ സെക്രട്ടറി സുരേഷ് സീഗേറ്റ് ആദ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ പ്രതാപൻ സൂര്യലയം ഉദ്ഘാടനം ചെയ്തു. പി .പി. സുകേശൻ, എച്ച്. മുഹമ്മദ്കബീർ ,ആനന്ദകൃഷ്ണൻ, ശശികുമാർ നടുവത്ര ,എം.ജി.മനേഷ്, എം .എസ് .വേണുഗോപാൽ, എസ്. മദനൻ ,ബജി കുമാരകോടി, സുധവേണുഗോപാൽ, ജയന്തിപ്രദീപ്, മഞ്ചേഷ് പൂരം, പ്രശാന്ത് സാരക്കി ,പി.സുമേഷ്കുമാർ എന്നിവർ സംസാരിച്ചു