കായംകുളം: കായംകുളം സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിൽ നിലവിലുള്ള 3 ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ 5ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം.

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ നേടിയ ഫസ്റ്റ്ക്ലാസ് ബിരുദം യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം അന്നേ ദിവസം ഓഫീസിൽ ഹാജരാകണം.