കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് 2544-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് ട്രഷറായി തിരഞ്ഞെടുത്ത എൻ.വി അയ്യപ്പൻപിളളയ്ക്ക് സ്വീകരണവും ഓണാഘോഷവും 4ന് രാവിലെ 10 ന് കരയോഗത്തിൽ നടക്കും.

പ്രസിഡന്റ് അനുപം രാമചന്ദ്രൻപിള്ളയുടെ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം എൻ.എസ്.എസ് ട്രഷറർ എൻ.വി അയ്യപ്പൻപിള്ള നിർവഹിക്കും. തുടർന്ന് 12 ന് തിരുവാതിര, 1 ന് ഓണസദ്യ, 2 ന് വനിതാ സമാജത്തിന്റെ കലാപരിപാടികൾ എന്നിവ നടക്കും.