അരൂർ:എഴുപുന്ന സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത തുടങ്ങി. കൺസ്യൂമർ ഫെഡുമായി സഹകരിച്ചാണ് നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നത്. ബാങ്ക് പ്രസിഡന്റ് പി.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡയറക്ടർ ബോർഡ് മെമ്പർമാരായ എൻ.ജെ.ആന്റപ്പൻ, വി.എം.ജയപ്രകാശ്, റെനീഷ് ജോസഫ്, മനോജ് ലാൽ, അനിൽ കുഴിവേലി,എ.കെ.വേലായുധൻ, കൊച്ചുമേരി, ബാങ്ക് സെക്രട്ടറി ബെന്നി ചാക്കോ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.