ആലപ്പുഴ: ജില്ലാ ബാസ്‌കറ്റ് ബാൾ അസോസിയേഷന്റെ സഹകരണത്തോടെ 14വയസിന് താഴെയുള്ള കുട്ടികളുടെ ബാസ്‌കറ്റ്‌ബാൾ മത്സരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു.ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി അദ്ധ്യക്ഷത വഹിച്ചു.റോണി മാത്യു,അഡ്വ.സുധീഷ്, നൗഷാദ്,റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ റഗ്ബി സെവൻസ് മത്സരവും കബഡി പ്ലയേഴ്സ് ആസോസിയേഷന്റെ നേതൃത്വത്തിൽ സൗഹൃദ കബഡി മത്സരവും നടത്തി. തായ്‌ക്കോണ്ടോ പ്രദർശന പരിപാടികളും ചാത്തനാട് അസ്റ്റക്ക ടർഫിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.