ഹരിപ്പാട്: ഹരിപ്പാട് 3354-ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണം വിപണി ആരംഭിച്ചു. കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ്‌ സി.എൻ.എൻ.നമ്പി അദ്ധ്യക്ഷനായി.ഭരണ സമിതി അംഗങ്ങളായ പി.എൻ ചന്ദ്രൻ, എ.അബ്ദുൽ ലത്തീഫ്, പ്രഭ കൃഷ്ണൻ, ശോഭന, പുഷ്പ, ഹരികുമാർ, സതീഷ് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.പദ്മ കുമാർ നന്ദി പറഞ്ഞു.14 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി ഇനത്തിലും മറ്റ് ഓണത്തിനാവശ്യമായ സാധനങ്ങൾ മാർക്കറ്റ് റേറ്റിൽ നിന്ന് വളരെ വില കുറച്ചും നൽകും.