മാവേലിക്കര : മാവേലിക്കര ഗുരുധർമ്മ പ്രചാരണസഭയുടെയും മണ്ഡലം മാതൃ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ 168-ാംമത് ഗുരുദേവ ജയന്തിയുടെ വാരാഘോഷത്തിന്റെ ഭാഗമായി മാവേലിക്കര വിക്രം സാരാഭായി ഐ.ടി.സിയിൽ 4 ന് രാവിലെ 10 മുതൽ കുടുംബ സംഗമം, സമൂഹ പ്രാർത്ഥന, പഠന ക്ലാസ് എന്നിവ നടക്കും. സഭയുടെ കേന്ദ്രസമിതി കോ-ഓർഡിനേറ്റർ ആർ.സുകുമാരൻ മാവേലിക്കര ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സഭാരക്ഷധികാരി ബ്രഹ്മമദാസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി രാജൻ സ്വാഗതവും യോഗത്തിൽ കേന്ദ്രസമിതി അംഗങ്ങൾ പ്രസാദ്, അർ. പ്രകാശ്, പ്രസിഡന്റ് പ്രസാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി മുരുകൻ, ട്രഷറർ പഞ്ചമൻ,മാതൃ സഭ പ്രസിഡന്റ്, രേവമ്മ സുകുമാരൻ, സെക്രട്ടറി വിമല ഉണ്ണികൃഷ്ണൻ, ട്രഷറർ ലീലാപഞ്ചമൻ എന്നിവർ സംസാരിക്കും. പഠനക്ലാസ് തുളസിദാസ്, സനൽ എന്നിവർ നയിക്കും.