ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ട് ഹെലിപ്പാഡായി ഉപയോഗിക്കുവാൻ സാദ്ധ്യതയുള്ളതിനാൽ സുരക്ഷാകാരണങ്ങളാൽ 4ന് ഗ്രൗണ്ടിലും സമീപമുള്ള ബീച്ച് സൈഡിലും പട്ടം പറത്തൽ പോലുള്ള വിനോദങ്ങൾ അനുവദിക്കില്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.