ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌ക്കാരിക ഘോഷയാത്ര നാളെ നടക്കും. വൈകിട്ട് മൂന്നിന് ഇ.എം.എസ് സ്റ്റേഡിയത്തിൽ ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ ഫ്ലാഗ് ഓഫ് ചെയ്യും. 42 സ്‌ക്കൂളിലെ കുട്ടികളും വിവിധ കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം വയലാർ ശരത് ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് അദ്ധ്യക്ഷത വഹിക്കും.എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ ,എച്ച്. സലാം എന്നിവർ മുഖ്യാതിഥികളാകും. പി.കെ മേദിനി, അലിയാർ എം.മാക്കിയിൽ, പുന്നപ്ര ജ്യോതികുമാർ എന്നിവർ സംസാരിക്കും. വൈകിട്ട് 6ന് സിംഗിംഗ് ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ അവതരിപ്പിക്കുന്ന മധുരം സംഗീതം, 7.30 മുതൽ അതുൽ നറുകര നയിക്കുന്ന ടീം സോൾ ഓഫ് ഫോക്‌സ് അവതരിപ്പിക്കുന്ന എത്‌നിക് സോംഗ്‌സ് എന്നിവ അരങ്ങേറും.