 
ആലപ്പുഴ: പുന്നപ്ര വയലാർ സമരസേനാനി എൻ.കെ.രാഘവൻ അനുസ്മരണ സമ്മേളനവും അവാർഡ് സമർപ്പണവും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വടക്കനാര്യാട് നീലിക്കാട് വീട്ടു വളപ്പിൽ നടന്ന സമ്മേളനത്തിൽ പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. വിപ്ലവ ഗായിക പി.കെ.മേദിനിക്ക് കെ.പി രാജേന്ദ്രൻ എൻ.കെ.രാഘവൻ സ്മാരക പുരസ്കാരം സമ്മാനിച്ചു. ടി .ജെ.ആഞ്ചലോസ് അനുസ്മരണ പ്രഭാഷണം നടത്തി. പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ്, വി.മോഹൻദാസ്, ദീപ്തി അജയകുമാർ, ആർ.ജയസിംഹൻ, ആർ.ശശി എന്നിവർ സംസാരിച്ചു. കെ.യു സുരേഷ് നന്ദി പറഞ്ഞു. സമ്മേളനത്തിൽ മുന്നോടിയായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.