congress-mannar-mandalam
ഭാരത് ജോഡോ യാത്രയുടെ മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാഗത സംഘം ഓഫീസ് മാന്നാർ സ്റ്റോർജംഗ്‌ഷനിൽ കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.

മാന്നാർ: ജനകീയ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടി വിദ്വേഷ രാഷ്ട്രീയവും വിഭാഗീയതയും വളർത്തുകയാണ് മോദി സർക്കാരെന്നും ഇതിനെതിരെയുള്ള സമരങ്ങളുടെ മുന്നോടിയാണ് രാഹുൽഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ' യാത്രയെന്നും കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ മാന്നാർ മണ്ഡലം സ്വാഗതസംഘം ഓഫീസ് മാന്നാർ സ്റ്റോർജംഗ്‌ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. സണ്ണി കോവിലകം, രാധേഷ് കണ്ണന്നൂർ, ജോജി ചെറിയാൻ, സുജിത് ശ്രീരംഗം, പി.ബി സലാം, വത്സലാ ബാലകൃഷ്ണൻ, സാബു ട്രാവൻകൂർ, അൻസിൽ അസീസ്, പുഷ്പലത, പ്രദീപ് ശാന്തി സദൻ, സാറാമ്മ ലാലു എന്നിവർ സംസാരിച്ചു.