മാന്നാർ: പാവുക്കര കരയോരം യു.പി സ്‌കൂൾ 1979 -86 ബാച്ച് പൂർവ വിദ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കലും നാളെ രാവിലെ 10.30 നു കരയോഗം സ്‌കൂളിൽ നടക്കും. മാന്നാർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.സുരേഷ് കുമാർ സംഗമം ഉദ്ഘാടനം ചെയ്യും. ലാലു ലാസർ അദ്ധ്യക്ഷത വഹിക്കും. അദ്ധ്യാപകരെയും വിശിഷ്ട വ്യക്തിത്വങ്ങളെയും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച സഹപാഠികളെയും ചടങ്ങിൽ ആദരിക്കും.