മാന്നാർ: സാമൂഹിക പരിസ്ഥിതി സംഘടനയായ മിലൻ 21 ന്റെ ആഭിമുഖ്യത്തിൽ മാന്നാർ ടൗണിൽ തുടക്കം കുറിച്ച ജൈവകൃഷിത്തോട്ടത്തിലെ വിളവെടുപ്പും ജൈവ ബസാർ ഉദ്ഘാടനവും ഇന്ന് രാവിലെ 8ന് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കും. മിലൻ 21 ചെയർമാൻ പി.എ.എ ലത്തീഫ് അദ്ധ്യക്ഷത വഹിക്കും. മാന്നാർ കൃഷി ഓഫീസർ പി.സി.ഹരികുമാർ ആമുഖ പ്രസംഗം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.വി.രത്‌നകുമാരി മുഖ്യ പ്രഭാഷണം നടത്തും.