ആലപ്പുഴ: ജില്ലയിൽ ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കാല ഊർജിത പാൽ പരിശോധന യജ്ഞം നാളെ മുതൽ ഏഴുവരെ നടക്കും. ജില്ലാ പഞ്ചായത്തിന്റെ ജെൻഡർ പാർക്കിൽ നാളെ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജ്വേശരി ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് അഡ്വ.ബിപിൻ.സി.ബാബു അദ്ധ്യക്ഷത വഹിക്കും. നഗരസഭചെയർപേഴ്‌സൺ സൗമ്യ രാജ് ആദ്യ സാമ്പിൾ കൈമാറും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് പദ്ധതി വിശദീകരിക്കും.