ആലപ്പുഴ: പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലും ജില്ലാ അതിർത്തിയായ അരൂർ മുതൽ വിവിധയിടങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് നിരോധനവും
ഉണ്ടാകും. രാവിലെ 8മുതൽ ഉച്ചക്ക് 12 വരെ പശ്ചിമകൊച്ചി ഭാഗങ്ങളിലും, എറണാകുളത്തും നിയന്ത്രണമുണ്ടാകും. ആലപ്പുഴ ഭാഗത്തു നിന്നും അരൂർ ,കുണ്ടന്നൂർ വഴിയും അരൂർ -തോപ്പുംപടി വഴിയും എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. രാവിലെ 8മുതൽ 11.30 വരെ കുണ്ടന്നൂർ ഭാഗത്തുനിന്നും കുണ്ടന്നൂർ പാലം വഴി തേവര ഫെറി ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ലെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.