ചാരുംമൂട് : കരിമുളയ്ക്കൽ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ സുവർണ ജൂബലി ആഘോഷ പരിപാടികൾക്ക് 3 ന് തുടക്കമാവും. വൈകിട്ട് 4 ന് സംഘം അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. എം.എസ്.അരൂൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ.കൗശിഗൻ ബോണസ് വിതരണം നിർവഹിക്കും. സുവർണജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പ്രസിഡന്റ് എച്ച്.ഷിഹാബുദീൻ, സെക്രട്ടറി സൂര്യ ബി.കുറുപ്പ് എന്നിവർ അറിയിച്ചു.