
കല്ലുമല : എസ്.എൻ.ഡി.പി യോഗം 307ാം നമ്പർ കല്ലുമല ശാഖയുടെ കീഴിലുള്ള ശിവക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠയുടെ രത്നന്യാസവും. ആധാരശിലാന്യാസവും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. വൈദിക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി വിഷ്ണുശർമ്മൻ, അനീഷ് ശാന്തി എന്നിവർ നേതൃത്വം നൽകി. ശാഖ പ്രസിഡന്റ് ആർ.രാജൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, അഡ്.കമ്മിറ്റി അംഗം സുരേഷ് പള്ളിക്കൽ, ശാഖ സെക്രട്ടറി മുരളീധരൻ എം.ആർ, വൈസ് പ്രസിഡന്റ് സജീവ് സുരേന്ദ്രൻ , ഡി.ശ്രീജിത്ത് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി വിഷ്ണുശർമ്മൻ ആധാരശിലാന്യാസം നടത്തി.