shelter-udghatanam

മാന്നാർ: അമ്മയും സ്കൂൾ വിദ്യാർത്ഥിനിയും മാത്രമടങ്ങുന്ന, മാന്നാർ പാവുക്കരയിലെ നിർദ്ധന കുടുംബത്തിന്റെ വീട് പ്രളയക്കെടുതിയിൽ തകർന്ന് മാസങ്ങളായിട്ടും ആരും സഹായിക്കാത്ത സാഹചര്യത്തിൽ വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷൻ (വി.എൻ.എഫ്) ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ താത്കാലിക ഷെൽട്ടറിന്റെ താക്കോൽ ഋഷിപഞ്ചമി ദിനമായ ഇന്നലെ കൈമാറി.

താക്കോൽ ദാനവും ഗൃഹപ്രവേശന കർമ്മവും തുടർന്ന് നടന്ന ഋഷിപഞ്ചമി പൂജയും വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ശരവണൻ അദ്ധൃക്ഷത വഹിച്ചു. സെക്രട്ടറി വി.യു.മോഹനൻ സ്വാഗതം പറഞ്ഞു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ടി.കെ.സുകുമാരൻ സംസ്ഥാന സമിതിയംഗം ബാബു മോഹൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ആർ.ചന്ദ്രബാബു, ടി. ഓമനക്കുട്ടൻ, പി.മുരുകൻ, ജെ.പ്രശാന്ത്, മോഹനൻ വീയപുരം, രമേശ് പേരിശേരി, വി.ആർ.നാരായണൻ, സിന്ധു എന്നിവർ സംസാരിച്ചു.

.