
മാന്നാർ: കഴിഞ്ഞവർഷത്തെ പദ്ധതിനിർവഹണത്തിൽ മാന്നാർ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപെട്ട വയോജനങ്ങൾക്ക് കട്ടിൽ നൽകുവാനുള്ള ഗുണഭോക്തൃ പട്ടികയിൽ തിരുത്തലുകൾ വരുത്തുവാൻ ഭരണസമിതി നടത്തുന്ന ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം അജിത് പഴവൂർ പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം അട്ടിമറിക്കുന്നതിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനദണ്ഡങ്ങൾ പാലിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹരി കുട്ടമ്പേരൂർ അദ്ധ്യക്ഷത വഹിച്ചു. ടി.എസ് ഷഫീഖ്, സതീഷ് ശാന്തി നിവാസ്, പി.ബി.സലാം, വത്സല ബാലകൃഷ്ണൻ, കെ.മധു, രാധാമണി ശശീന്ദ്രൻ, ചിത്ര.എം.നായർ, പുഷ്പലത, ശരത്.എസ്.പിള്ള, അനിൽ മാന്തറ, ഷംനാദ്, അബ്ദുൽ റഹ്മാൻ കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.