മാവേലിക്കര:ശ്രീധർമ്മാനന്ദ ഗുരുവിന്റെ 113ാമത് വിശാഖം തിരുനാൾ ജയന്തി മഹാമഹം ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിൽ ഇന്ന് നടക്കും. രാവിലെ 7 മുതൽ ഹവനം, പതാക ഉയർത്തൽ, ഗുരുപൂജ, പ്രാർത്ഥന യജ്ഞം, 11ന് പൊതുസമ്മേളനം, വിദ്യാഭ്യാസ സഹായധന വിതരണം, ഉച്ചക്ക് 2.30ന് സമൂഹസദ്യ എന്നിവ നടക്കും.
പൊതുസമ്മേളനം സോമശേഖരം ക്ഷേത്രം സെക്രട്ടറി പരാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. സേവാസമിതി പ്രസിഡന്റ് എൻ.ശശീന്ദ്രൻ അദ്ധ്യക്ഷനാവും. സേവാശ്രമ ആചാര്യൻ ഗുരു ജ്ഞാനാനന്ദൻ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ ഡെപ്യൂട്ടി സെക്രട്ടറി ഡോ.എസ്.കെ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഗുരുവും മഹത്വവും എന്ന വിഷയത്തിൽ ശ്രീനാരായണ ഗുരുകുലം ആചാര്യ ചെപ്പള്ളിൽ ലേഖാ ബാബു ചന്ദ്രൻ പ്രഭാഷണം നടത്തും. തുടർന്ന് വിദ്യാഭ്യാസ സഹായധന വിതരണം ഗുരുജ്ഞാനാനന്ദൻ സ്വാമി നിർവഹിക്കും. സേവാസമിതി ജനറൽ സെക്രട്ടറി അനിൽ.കെ ശിവരാജ് സ്വാഗതവും ആത്മാനന്ദമയീ ദേവി നന്ദിയും പറയും.