 
കുട്ടനാട് : എ.സി റോഡിന്റെ പുനർനിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചിട്ട ഭാഗങ്ങളിൽ വെള്ളക്കെട്ട് നിറഞ്ഞതോടെ ഇരുചക്രവാഹനയാത്ര അപകടകരമായി മാറി. പൂവം പാറയ്ക്കൽ കലുങ്ക്, കിടങ്ങറ മുട്ടാർ ജംഗ്ക്ഷൻ, മാമ്പുഴക്കരി കോസ് വേ, മണലാടിമുക്ക്, പള്ളിക്കൂട്ടുമ്മ തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്നത്.
കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഈ വെള്ളക്കെട്ടിലൂടെ കടന്നുപോകുമ്പോൾ മെറ്റൽ ഇളകി ദൂരേക്ക് തെറിച്ചുമാറുന്നതാണ് ഇവിടങ്ങളിൽ കുഴികൾ രൂപപ്പെടാൻ കാരണം. സെമിഎലിവേറ്റഡ് പാതയുടെ നിർമ്മാണം പുരോഗമിക്കുന്ന മങ്കൊമ്പ് നസ്രത്ത് ജംഗ്ക്ഷൻ, പൊങ്ങ ജംഗ്ക്ഷന് പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിലായി ചെറുവാഹനങ്ങൾക്കും മറ്റും കടന്നുപോകുന്നതിനായി ഒരുക്കിയിരിക്കുന്ന റോഡ് മുഴുവൻ കുഴിയായി മാറി. വെള്ളക്കെട്ട് നിറഞ്ഞ സ്ഥലങ്ങൾ മണ്ണോ മെറ്റലോ ഇട്ട് ഉയർത്തി പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം